മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തെങ്കര സ്വദേശിയായ സൽമാനുൽ ഫാരിസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സൽമാനുൽ ഫാരിസിന് അപകടമുണ്ടായത്. ആദിദേവ് (20) ആണ് വാഹനം ഓടിച്ചിരുന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസിനെ ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button