സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്ന് സ്വര്‍ണം പിടികൂടിയ സംഭവത്തില്‍, കുഞ്ഞിന്റെ പിതാവ് ഫാറൂഖിനെതിരെ പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. വിദേശത്ത് നിന്ന് സ്വര്‍ണം കടത്താന്‍ പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖ് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സ്വര്‍ണക്കടത്തിനായി ഫാറൂഖ് രണ്ടാമതും വിവാഹം ചെയ്തുവെന്നാണ് കണ്ടെത്തല്‍. രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്ന് 1.78 കിലോ സ്വര്‍ണവുമായി പിടികൂടിയിരുന്നു.

28കാരിയെ രണ്ടാം വിവാഹം ചെയ്തത് സ്വര്‍ണം കടത്താന്‍ എന്നാണ് ഡിആര്‍ഐ കണ്ടെത്തിയത്. ശനിയാഴ്ച്ച 1.78 കിലോ സ്വര്‍ണമാണ് യുവതി സാനിറ്ററി നാപ്കിനില്‍ വച്ച് കടത്തിയത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ വച്ച് ഫാറൂക്കും സ്വര്‍ണ്ണം കടത്തി. ആകെ മൂന്ന് കോടി രൂപ വില വരുന്ന സ്വര്‍ണമാണ് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കടത്തിയത്. ആദ്യഭാര്യയിലെ മൂന്ന് കുഞ്ഞുങ്ങളുമായി കരിപ്പൂരില്‍ വന്നിറങ്ങുമ്പോഴാണ് ഫാറൂക്ക് പിടിയിലാകുന്നത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും പിതാവിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വര്‍ണം കണ്ടെടുത്തത്.

നെടുമ്പാശ്ശേരിയില്‍ വച്ച് യുവതി പിടിയിലായപ്പോഴാണ് ഭര്‍ത്താവ് കരിപ്പൂരില്‍ സ്വര്‍ണവും കൊണ്ടു വരുന്നുണ്ട് എന്ന് മൊഴി നല്‍കിയത്. ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ചപ്പോഴാണ് കരിപ്പൂരില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവുമായി ഡിആര്‍ഐയുടെ പിടിയിലായത്. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഡിആര്‍ഐ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button