കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനെ ടോറസ് ലോറിയിടിച്ച് മരിച്ചു

കൊല്ലം| കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനെ ടോറസ് ലോറിയിടിച്ച് മരിച്ചു. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം. കടയ്ക്കല്‍ ഭാഗത്തുനിന്ന് മടത്തറയിലേക്ക് ബുള്ളറ്റില്‍ വരികയായിരുന്ന അനന്തുവിന്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനന്തു റോഡിലേക്ക് തെറിച്ചുവീണു.
ഈ സമയം തൊട്ടുപിന്നാലെയെത്തിയ ടോറസ് ലോറി അനന്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button