വി.വി രാജേഷിനെ വീഴ്ത്തുമോ ശ്രീലേഖ? രാജിയോടെ തുലാസിലായി ബിജെപി ഭരണം

തിരുവനന്തപുരം: ആര്‍. ശ്രീലേഖ അപ്രതീക്ഷിതമായി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ ഭരണം തന്നെ തുലാസിലായി. പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെയാണ് ശ്രീലേഖയുടെ രാജി. ഇതോടെയാണ് ഒരൊറ്റ സ്വതന്ത്രന്റെ പിന്തുണയില്‍ കോര്‍പറേഷന്‍ ഭരിക്കുന്ന ബിജെപി കേവലഭൂരിപക്ഷം നഷ്ടപ്പെട്ട് കനത്ത പ്രതിസന്ധിയിലായത്. ആകെ 101 സീറ്റാണ് തിരുവനന്തപുരം കോര്‍പറേഷനിലുള്ളത്. 50 സീറ്റുകളുണ്ടായിരുന്ന ബിജെപി ഒരു സ്വതന്ത്രനെ ഒപ്പം കൂട്ടിയാണ് ഭരണത്തിലേറിയത്. എല്‍ഡിഎഫിന് 29 സീറ്റ്, യുഡിഎഫിന് 20 സീറ്റ്, മറ്റൊരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് ശേഷിക്കുന്ന സീറ്റുകള്‍. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ സീറ്റ് 49 ആയി കുറഞ്ഞു. സ്വതന്ത്രനെയും കൂട്ടി 50 മാത്രം. ഇതോടെയാണ് ഭരണം പ്രതിസന്ധിയിലായത്. ശ്രീലേഖയുടെ രാജിയോടെ ഒഴിവുവരുന്ന ശാസ്തമംഗലം വാര്‍ഡില്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. വരുന്ന ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് ഭരണം തുടരുന്നതില്‍ നിര്‍ണായകമാകും. പ്രതിപക്ഷത്തിനാകട്ടെ തങ്ങളുടെ കരുത്ത് കാട്ടാനുള്ള അവസരവുമാകും. മറ്റൊരു കൗണ്‍സിലറായിരുന്ന ആര്‍. സുഗതന്‍ കാപ്പ കേസില്‍ ജയിലില്‍ കഴിയുകയാണ്. ഇത് നേരത്തെ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തതോടെ പ്രതിസന്ധി ഒഴിവായിരുന്നു. എന്നാല്‍, ജയിലില്‍ തുടരുന്നതിനാല്‍ സുഗതന് വോട്ട് രേഖപ്പെടുത്താനാവില്ലെന്നതും ബിജെപിക്ക് കേവലഭൂരിപക്ഷം തെളിയിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കും. കോര്‍പറേഷന്‍ മേയറായി തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് പ്രചരിക്കുന്ന വിവരം. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ വിരമിച്ചതിന് ശേഷം ബിജെപിയില്‍ സജീവമായിരുന്നു. തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുമെന്നും കരുതപ്പെട്ടിരുന്നു. എന്നാല്‍, വി.വി. രാജേഷിനെ മേയറാക്കാന്‍ ബിജെപി തീരുമാനിച്ചതോടെയാണ് ശ്രീലേഖ നേതൃത്വവുമായി അകന്നത്. പാര്‍ട്ടി തീരുമാനത്തിലുള്ള അമര്‍ഷം ശ്രീലേഖ പലപ്പോഴായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു. അതേസമയം, മേയര്‍ക്കു രാജിക്കത്തു നല്‍കിയ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി നേരിട്ടു ചര്‍ച്ച നടത്തുമെന്നാണ് വിവരം.ചില വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ രാജിക്കത്ത് നല്‍കിയതെന്നും കത്തിലെ വിവരങ്ങള്‍ പരിഗണിച്ച്, ആ കാര്യങ്ങളില്‍ പറ്റുന്ന രീതിയില്‍ ഇടപ്പെട്ടിട്ടുണ്ടെന്നും മേയര്‍ വി.വി രാജേഷ് പ്രതികരിച്ചു. സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കേണ്ടത്. അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുകയാണ്. മറ്റു പാര്‍ട്ടികളുടെ സമ്മര്‍ദത്തിലല്ല ശ്രീലേഖയുടെ രാജി. പാര്‍ട്ടിയില്‍ ആര്‍ക്കും ഒരു പദവിയും വാഗ്ദാനം ചെയ്യാനാകില്ലെന്നും രാജേഷ് പറഞ്ഞു. അതിനിടെ, ശ്രീലേഖയുടെ രാജിക്ക് ഔദ്യോഗിക സാധുത കൈവന്നിട്ടില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി അറിയിച്ചു. നിയമപ്രകാരം നഗരസഭാ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. മേയർക്കോ കലക്ടർക്കോ കത്ത് നൽകിയാൽ അത് ഔദ്യോഗിക രാജിയായി കണക്കാക്കാനാവില്ലെന്നും, തനിക്ക് ഇതുവരെ രാജിക്കത്തൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot