ഏഷ്യൻ ഗെയിംസിന് ഇന്ന് കൊടിയിറക്കം; ഇന്ത്യയുടെ പോരാട്ടങ്ങൾ കഴിഞ്ഞു , ഹോക്കിയിലും ക്രിക്കറ്റിലും സ്വർണമണിഞ്ഞ് ഇന്ത്യ
നഗോയ: അവസാന കുതിപ്പിൽ സ്വർണങ്ങൾ വാരിക്കൂട്ടി ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റം. 16 ദിനങ്ങളിലായി ജപ്പാൻ തീരനഗരമായ ഐച്ചി നഗോയയിൽ കായികോത്സവമായി തിമിർത്തുപെയ്യുന്ന ഏഷ്യൻ ഗെയിംസിന് ഞായറാഴ്ച കൊടിയിറങ്ങാനിരിക്കെ മത്സരങ്ങളുടെ അവസാന ദിനത്തിൽ ഇന്ത്യൻ അക്കൗണ്ടിലെത്തിയത് അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഒമ്പത് മെഡലുകൾ കൂടി. അവസാന രണ്ടു ദിനത്തിൽ 11 സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ, ആകെ മെഡൽ വേട്ടയിലും ഇന്ത്യ ശ്രദ്ധേയ കുതിപ്പ് നടത്തി. ഏഷ്യയുടെ സ്പോർട്സ് ടവറായ ചൈനയും ജപ്പാനും എതിരില്ലാതെ മുന്നിലെത്തിയപ്പോൾ അവസാന രണ്ടു ദിനങ്ങളിലെ മിന്നും കുതിപ്പുമായി ഇന്ത്യ നാലാം സ്ഥാനത്തേക്ക് മുന്നേറി. സ്വർണങ്ങളുടെ എണ്ണം 21ലെത്തിച്ച്, ആകെ മെഡൽ 85 ആയി ഉയർത്തിയാണ് ഇന്ത്യയുടെ ചരിത്ര കുതിപ്പ്. ഇതോടെ, 2022 ഹാങ്ചു ഏഷ്യൻ ഗെയിംസിൽ നേടിയ നാലാം സ്ഥാനം തന്നെ നിലനിർത്താനുമായെന്ന് ആശ്വസിക്കാം. പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും നേടിയ സ്വർണത്തിനുപുറമെ ഗുസ്തി, ആർചറി, ഗോൾഫ് വ്യക്തിഗത വിഭാഗങ്ങളിലും സ്വർണമണിഞ്ഞു. ഗുസ്തിയിൽ ഒളിമ്പിക്സ് വെങ്കലമെഡൽ താരം അമൻ ഷെറാവത് ഉത്തര കൊറിയയുടെ ലോകചാമ്പ്യൻ താരം ചോങ് സോങ് ഹാനെ അട്ടിമറിച്ചാണ് സ്വർണം നേടിയത്. 57 കിലോ വിഭാഗത്തിൽ 10-7 സ്കോറിന് എതിരാളിയെ മലർത്തിയടിച്ച താരം ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം സ്വർണമെത്തിച്ചു. നേരത്തെ സുജീത് കൽകാലും സ്വർണമണിഞ്ഞിരുന്നു. 17കാരിയായ മഹാരാഷ്ട്ര അമരാവതി സ്വദേശി കുംങ്കും മൊഹദായിരുന്നു കൊടിയിറക്കം ഏഷ്യൻ ഗെയിംസിന് വർണാഭമായ ചടങ്ങുകളോടെ ഞായറാഴ്ച കൊടിയിറക്കം. ഇക്വസ്ട്രിയൻ മത്സരങ്ങൾ മാത്രമാണ് അവസാന ദിനത്തിലുള്ളത്. ഇന്ത്യൻ സമയം ഉച്ച 2.30ന് സമാപന ചടങ്ങുകൾ ആരംഭിക്കും. പലോമോ മിസുഹോ സ്റ്റേഡിയം വേദിയാകുന്ന ചടങ്ങിൽ ഇരട്ട സ്വർണമെഡൽ ജേതാവ് നീരു ദണ്ഡ ഇന്ത്യൻ പതാകയേന്തും.





