കുറ്റിപ്പുറം പഞ്ചായത്ത് മെമ്പർ ട്രെയിനിടിച്ച് മരിച്ചു

മലപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരിച്ചു. നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം. രാത്രി അതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് വിവരമറിയിച്ചത്. തുടർന്ന് കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button