ആലുവയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
ആലുവ: ദേശീയ പാതയിൽ ആലുവ പുളിഞ്ചുവട്ടിൽ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരിക്ക് പറ്റി.ഒരു കാറിൻ്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് കാറുകളാണ് അപകടത്തിൽപെട്ടത്. സിഗ്നലിൽ കിടന്നിരുന്ന കാറുകളുടെ പിന്നിൽ വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇതോടെ കാറുകൾ ഒന്നിന് പിറകെ മറ്റൊന്നായി കൂട്ടിയിടിച്ചു. അപകടത്തിൽ കാറുകൾ തകർന്നു.





