വിരുന്നിനെന്ന വ്യാജേന വിളിച്ചുചേർത്ത് അമ്മിക്കല്ല് വെച്ച് തലക്കടിച്ച് വീഴ്ത്തിയത് ഭാര്യയടക്കം ഏഴ് പേരെ, കൂട്ട കൊലപാതകത്തിൽ കുറ്റസമ്മതവുമായി ടാക്സി ഡ്രൈവർ, അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ രാജാജി നഗറിൽ ഏഴ് വയസുള്ള കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ അടിച്ചുകൊന്ന സംഭവത്തിൽ ടാക്സി ഡ്രൈവർ കുറ്റം സമ്മതിച്ചു. കുടുംബപ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടെന്ന കാരണത്താലാണ് ഭാര്യയെയും ഭാര്യാമാതാവും അളിയന്മാരുമടക്കം ഏഴ് പേരെ വധിച്ചതെന്ന് ടാക്സ് ഡ്രൈവർ ഇന്ദുശേഖർ പറഞ്ഞു. രാജാജി നഗറിലെ ഭാഷ്യം നഗറിലാണ് സംഭവം. 20 വർഷങ്ങൾക്ക് മുൻപാണ് ഇന്ദുശേഖറും സുനിതയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും സുനിതക്ക് സ്വന്തം വീടുമായി പരിധിയിൽ കവിഞ്ഞ അടുപ്പമുണ്ടായിരുന്നെന്നും ഇക്കാരണത്താൽ ഇരുവരും തമ്മിൽ പലപ്പോഴായി വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. തങ്ങളുടെ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ കുടുംബം നിരന്തരമായി ഇടപെടുന്നതിലുള്ള ദേഷ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യ സുനിതയെയാണ് ഇയാള്‍ ആദ്യം വകവരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മിക്കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം, മൃതദേഹം പൊതിഞ്ഞെടുത്ത് തൊട്ടടുത്ത നന്ദി ഹിൽസിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അയല്‍വാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍, ഭാര്യ സുഹൃത്തുക്കളോടൊപ്പം യാത്ര പോയതാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്നും കള്ളം പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം അളിയന്മാരായ ശിവകുമാറിനെയും ശങ്കറിനെയും വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇവരുടെ ഭാര്യമാരായ നളിനി, ദിവ്യ, ഭാര്യമാതാവ് രൂപാവതി, ശങ്കറിന്റെ ഏഴ് വയസ് മാത്രം പ്രായമുള്ള മകന്‍ പുനീത് എന്നിവരെയും ഇയാള്‍ നിഷ്‌കരണം കൊന്നുകളഞ്ഞെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇരകളെ ഒന്നിന് പിറകെ ഓരോരുത്തരെയായി വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച അമ്മിക്കല്ലും മറ്റ് ആയുധങ്ങളും പൊലീസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഇവ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്ദുശേഖറിന്റെ കുറ്റസമ്മതത്തിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവില്‍ ഏഴ് വയസുകാരന്റെ മൃതദേഹം നന്ദി മലഞ്ചെരുവില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ മൃതശരീരങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട നളിനിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ബംഗളൂരുവിലെ കുടുംബത്തിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പ്രതികരിച്ചു. കൃത്യമായ ആസൂത്രണങ്ങളോടെയാണ് കൊലപാതകങ്ങളോരോന്നും നടത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഭാര്യയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അപകീര്‍ത്തികരമായ ഇടപെടലുകളാണ് കൊലപാതക കാരണമെന്ന് കുറ്റാരോപിതന്‍ സമ്മതിച്ചതായാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ബോഡി ഉപേക്ഷിച്ചുവെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot