മുഖ്യമന്ത്രിയുടെ പഴയ നമ്പർ ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ സ്വന്തമാക്കി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.
തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദാണ് കന്റോൺമെന്റ് പോലീസിന്റെ പിടിയിലായത്. വി.ഡി സതീശൻ ഉപേക്ഷിച്ച നമ്പർ അപേക്ഷ നൽകി കൈവശപ്പെടുത്തിയ പ്രതി, ഈ നമ്പറിന്റെ മറവിൽ നിരവധിയാളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ കന്റോൺമെന്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





