വടകര എം.ഡി.എം.എ കേസ്: വയനാട് സ്വദേശികളും സുഹൃത്തുക്കളുമായ രണ്ടു യുവാക്കൾ കൂടി അറസ്റ്റിൽ
വടകര: വടകര എം ഡി എം എ സാമ്പത്തിക ഇടപാട് കേസിൽ വയനാട് സ്വദേശികളായ രണ്ടു പേർ കൂടി പിടിയിലായി. അധ്യാപികമാരുൾപ്പെട്ട പ്രമാദമായ കേസിലാണ് സുഹൃത്തുക്കളായ രണ്ടു യുവാക്കൾ അറസ്റ്റിലായത്.
വയനാട് പുല്‍പ്പള്ളി സ്വദേശി അജിത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ സുഹൃത്തുക്കളാണ് ഇവർ. നേരത്തെ അറസ്റ്റിലായ കീർത്തനയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പൊലീസിൻ്റെ പിടിയിലായത്.കേസിലെ 10, 11 പ്രതികളായ ഇവരുടെ അക്കൗണ്ടിലാണ് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുള്ളത്.
അധ്യാപികമാരുടെ അക്കൗണ്ടില്‍ എത്തുന്ന പണം ഇവര്‍ക്കാണ് അയച്ചു നല്‍കിയിരുന്നത്.തുടര്‍ന്ന്, ഷിൻ്റോയ്ക്ക് ഈ തുക കൈമാറിയത് ഇവരാണെന്നാണ് പോലീസ് പറയുന്നത്. കൂടാതെ, വിവിധ സ്ഥലങ്ങളില്‍ നിന്ന് എം ഡി എം എ എത്തിച്ചു നല്‍കുന്നതും ഇവര്‍ തന്നെയാണ്. കേസിലെ മുഖ്യപ്രതി ഷിന്റോ ഇതുവരെ പിടിയിലായിട്ടില്ല.





