നിർമ്മല സീതാരാമൻ്റെ പേരിൽ വീണ്ടും വൻ തട്ടിപ്പ്; നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ
കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ പേരിൽ വീണ്ടും വൻ തട്ടിപ്പ്. നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒന്നര കോടി രൂപയാണ്.
ഫേസ്ബുക്കിലെ എഐ വീഡിയോ വിശ്വസിച്ച് പണം നൽകുകയായിരുന്നു.30 തവണകളായി നൽകിയത് 1 കോടി 45 ലക്ഷം രൂപയാണ്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം നിര്‍മ്മലാ സീതാരാമന്റെ വ്യാജ വീഡിയോയിലൂടെ തെറ്റിദ്ധരിപ്പിച്ച് വടകര സ്വദേശികളായ ദമ്പതികളില്‍ നിന്നും നേരത്തെ പണം തട്ടിയിരുന്നു. സൈബര്‍ തട്ടിപ്പില്‍ മൂന്നുലക്ഷം രൂപയാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് വടകര സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് സമാനമായ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.





