പെരുമാള്‍പുരത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
____________________________________________________________________________________________
പയ്യോളി: പെരുമാള്‍പുരത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഇരിങ്ങത്ത് നെല്ലോടന്ചാലില് അസീബ് (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 14.100 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്ന് പുലര്‍ച്ചെ 1.50നായിരുന്നു സംഭവം. പെരുമാള്‍പുരം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ പയ്യോളി പൊലീസിന്റെയും ഡാന്‍സാഫ് സ്ക്വാഡിന്റെയും പിടിയിലാവുന്നത്.
കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന് ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി റാണ ചന്ദ്രയുടെ കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ ഷമീല്‍, മനോജ് രാമത്ത്, എ.എസ്.ഐമാരായ ഷാജി, ചിത്രദാസ്, എസ്.സി.പി.ഒ ശോഭിത്ത് ടി.കെ, സി.പി.ഒമാരായ പി.അതുല്‍, അനൂപ് സെന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.





