പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
കോഴിക്കോട്: പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. വിനോദസഞ്ചാരത്തിനായ പതിനൊന്ന സംഘമാണ് പുല്ലൂരാംപാറലെത്തിയത്. ഇവർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. എൻഐടി വിദ്യാർഥിയായ ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരണപ്പെട്ടത്.
കടവിനോട് ചേർന്ന കയത്തിൽ സോണിഷ് അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സോണിഷിനെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





