കൊയിലാണ്ടി നഗര മധ്യത്തിൽ ലോറിയിടിച്ച് കേബിൾ പോസ്റ്റ് തകർന്നു
കൊയിലാണ്ടി : നഗര മധ്യത്തിൽ ലോറിയിടിച്ച് കേബിൾ പോസ്റ്റ് തകർന്നു. സ്വകാര്യ ടെലഫോൺ കമ്പനിയുടെ കേബിൾ പോസ്റ്റാണ് തകർന്നത് കേബിളുകൾ അറ്റുവീണ നിലയിലാണ്..ഇതോടെ ഗതാഗതവും താറുമാറായി.
കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഒടിഞ്ഞു പോസ്റ്റ് മുറിച്ചു മാറ്റിയത്. കേബിൾ കമ്പനിയുടെ അധികൃതരും പോലീസും സ്ഥലത്തെത്തിയിരുന്നു. ബപ്പൻകാട് വഴി വലിയ വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കടക്കാൻ കഴിയാത്ത സാഹചര്യം വന്നു.




