പേരാമ്പ്രയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കുറ്റ്യാടി ഭാഗത്തുനിന്നും വരികയായിരുന്നു കാർ. ചിരുതകുന്ന് ഭാഗത്തെ അശ്വിനി ജംഗ്ഷനിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ചായക്കടയുടെ മതിലിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. സമീപത്തെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പേരാമ്പ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.




