ഇരിങ്ങലിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു
പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിൽ വീണ്ടും അപകടം. യാത്രികൻ പുറത്തേക്ക് തെറിച്ചുവീണ് ട്രെയിനിനടിയിൽ അകപ്പെട്ട് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 ഓടെയാണ് അപകടം. കണ്ണൂർ – ഷൊർണൂർ മെമു ട്രെയിനിൽ നിന്നുമാണ് യുവാവ് തെറിച്ചുവീണത്.
ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് വടക്ക് ഭാഗത്ത് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പയ്യോളി പോലിസ് സ്ഥലത്തെത്തി.
പരുക്കേേേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പോലീസും. അപകടത്തെ തുടർന്ന്, അര മണിക്കൂറോളം മെമു സ്റ്റേഷനിൽ നിർത്തിയിട്ടു.





