പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ; അന്വേഷണത്തിന് പാർട്ടി കമീഷൻ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്ക് നൽകിയ കത്തിലാണ് ഇ.പി ജയരാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പി. ജയരാജന് ഇടുക്കിയിലെ മാങ്കുളത്ത് റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇ.പി. ജയരാജന്‍ കത്തിൽ ആരോപിക്കുന്നു. സ്വർണ്ണക്കടത്തുകാരന് ഈ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ട്. ദുബൈയിലെ ബോർഡ് മീറ്റിങിൽ പി. ജയരാജൻ അധ്യക്ഷനായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇ.പി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പി. ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി. ജയരാജനാണെന്ന് കത്തിൽ പറയുന്നു. ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പരാതിക്ക് പിന്നിൽ പി.ജെ ആണെന്നും വനിതാ നേതാവിന്‍റെ പരാതി എഴുതി വാങ്ങിയതാണെന്നും ഇ.പി ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ പി. ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും കത്തിലൂടെ ആരോപിക്കുന്നു.അതേസമയം, ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി. ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയമിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്‌ണനുമാണ് അന്വേഷണ കമീഷൻ അംഗങ്ങൾ. പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയാണ് ഇ.പി. ജയരാജൻ എഴുതി നൽകിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി. ജയരാജന്റെ നീക്കം. പി. ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിയിൽ ഇ.പി ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിലും കഴമ്പുണ്ടെന്നും സി.പി.എം നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി. ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. വൈദേഹം റിസോർട്ടുമായി ഇ.പി. ജയരാജനുള്ള പങ്കും സാമ്പത്തിക ക്രമക്കേടും ആസ്തി സംബന്ധിച്ച പി. ജയരാജന്റെ ആരോപണങ്ങളും ഈ അന്വേഷണ കമീഷൻ പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot