വീടിന്റെ പാരപ്പെറ്റ് തകർന്നുവീണ് അപകടം; കോഴിക്കോട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീടിൻറെ പാരപ്പെറ്റ് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനീഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അതിഥി തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.മോരിക്കരയിലെ നിർമാണത്തിലിരിക്കുന്ന വീടിൻറെ പാരപ്പെറ്റ് തകർന്നാണ് അപകടമുണ്ടായത്. പാരപ്പെറ്റിന്റെ ഒരു ഭാഗം കെട്ടുന്നതിനിടയിൽ അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ ഏലത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. രജനീഷിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.





