നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി
കൊച്ചി: നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം പൊലീസിലാണ് വിവാഹിതയായ യുവതി പരാതി നൽകിയത്. ലൈംഗികമായി ചൂഷണം ചെയ്തുവെന്നും 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ.
അശ്ലീല സൈറ്റുകളിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്. തന്റെ ന ഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്ലീല സൈറ്റുകൾക്ക് ഇത് നൽകുമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ചാറ്റുകൾ, വോയിസ് റെക്കോർഡുകൾ തുടങ്ങിയവയും കൈമാറി.





