തണ്ണിമത്തൻ ജീവനെടുക്കുമോ? ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ

വേനൽക്കാലമാണ്…പുറത്ത് പൊള്ളുന്ന ചൂട്..വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് തണ്ണിമത്തൻ. നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നാൽ തണ്ണിമത്തൻ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ മരണത്തിന് കാരണമാകുമോ? മുംബൈയിൽ ഭക്ഷ്യവിഷബാധയേറ്റ് നാലംഗ കുടുംബം മരിച്ചതിന് പിന്നാലെയാണ് തണ്ണിമത്തൻ വില്ലനായത്. മരിച്ച അബ്ദുല്ല ദോക്കാദിയയും കുടുംബവും ബിരിയാണി കഴിച്ച ശേഷം തണ്ണിമത്തൻ കഴിച്ചിരുന്നു. പിന്നീട് നാല് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. തണ്ണിമത്തനും ബിരിയാണിയും ഒരുമിച്ച് കഴിച്ചതാണോ അതോ തണ്ണിമത്തൻ കേടായതാണോ എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. തണ്ണിമത്തൻ പോലുള്ള സാധാരണമായ എന്തെങ്കിലും മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയും ഈ സംഭവം ഉയർത്തിയിട്ടുണ്ട്.തണ്ണിമത്തൻ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ മരണത്തിന് കാരണമാകുമോ?തണ്ണിമത്തൻ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ സാഹചര്യങ്ങൾക്കനുസരിച്ച്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരണം വരെ സംഭവിക്കാവുന്ന സങ്കീർണതകളിലേക്കും നയിച്ചേക്കാമെന്നാണ് കൺസൾട്ടന്‍റ് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറയുന്നത്. തണ്ണിമത്തനിൽ ഉയർന്ന അളവിലുള്ള വെള്ളവും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ, മലിനീകരണം ഉണ്ടായാൽ ബാക്ടീരിയകൾ വേഗത്തിൽ പെരുകാൻ സാധ്യതയുണ്ട്. കൂടാതെ തണ്ണിമത്തന്‍റെ നിറവും മധുരവും കൂട്ടുന്നതിനായി ഗ്ലൂക്കോസ് വെള്ളമോ പഞ്ചസാര ലായനിയോ കുത്തിവയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇങ്ങനെ മായം ചേർത്ത തണ്ണിമത്തനിൽ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെങ്കിൽ, ഈ ദ്രാവകങ്ങൾ അവയുടെ വളർച്ചാ നിരക്ക് വീണ്ടും വർധിപ്പിക്കുമെന്ന് രൂപാലി ദത്ത പറയുന്നു.ഇത്തരം പഴങ്ങളിലൂടെ ശരീരത്തിലെത്തുന്ന സാൽമൊണെല്ല, ലിസ്റ്റീരിയ, ഇകോളി തുടങ്ങിയ ബാക്ടീരിയകൾ ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് ഡയറ്റീഷ്യൻ ഡോ. അർച്ചന ബത്ര മുന്നറിയിപ്പ് നൽകുന്നു. ഇവ കടുത്ത നിർജലീകരണത്തിനും രക്തത്തിലെ അണുബാധയ്ക്കും കാരണമായേക്കാം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരിക അവയവങ്ങളെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.തണ്ണിമത്തൻ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ പുതിയ സംഭവമല്ല. ഇത് പലപ്പോഴും വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാറുണ്ട്. എങ്കിലും, ഇതിന്‍റെ തീവ്രത താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുംഅടങ്ങിയിരിക്കുന്ന ബാക്ടീരിയയുടെയോ മലിനീകരണ വസ്തുവിന്‍റെയോ തരംവ്യക്തിയുടെ പ്രതിരോധശേഷിഎത്ര വേഗത്തിൽ വൈദ്യസഹായം ലഭിക്കുന്നുഅങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കടുത്ത വയറിളക്കവും ഉദര സംബന്ധമായ പ്രശ്നങ്ങളുമുള്ള കുട്ടികളിൽ, ഈ അവസ്ഥ ജീവന് തന്നെ ഭീഷണിയായേക്കാം. മലിനമായ പഴങ്ങൾ, വൃത്തിയില്ലാതെ പാകം ചെയ്ത ഭക്ഷണം, അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വളരെക്കാലം സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാംതണ്ണിമത്തൻ കഴിക്കാൻ പ്രത്യേക സമയമുണ്ടോ?തണ്ണിമത്തൻ കഴിക്കുമ്പോൾ സമയം പ്രധാനമാണെന്ന് ദത്ത പറയുന്നു. രാത്രി വൈകി പഴങ്ങളോ കനത്ത ഭക്ഷണങ്ങളോ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കത്തിൽ ദഹനം മന്ദഗതിയിലാകുന്നതാണ് ഇതിന് കാരണം. തണ്ണിമത്തൻ എപ്പോഴും രാവിലെ കഴിക്കുന്നതോ പകൽ ലഘുഭക്ഷണമായോ കഴിക്കുന്നതോ ആണ് നല്ലത്. രാത്രി വൈകി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകില്ല, പക്ഷേ കേടായ പഴങ്ങളായാലോ ശരീരത്തിന് അത് പ്രോസസ്സ് ചെയ്യാൻ കഴിയുന്നില്ലെങ്കിലോ അത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru