കോതമംഗലത്ത് കാട്ടുകൊമ്പനെ കൊന്നത് ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച്; 65കാരൻ അറസ്റ്റിൽ
കൊച്ചി: കോതമംഗലം കുട്ടമ്പുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയിൽ കാട്ടു കൊമ്പനെ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച് കൊന്ന സംഭവത്തിൽ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രനെ (65) വനം വകുപ്പ് അറസ്റ്റ് ചെയ്തു.പ്രാഥമിക അന്വേഷണത്തിൽ സ്ഫോടക വസ്തു ചക്കയ്ക്കുള്ളിൽ നിറച്ച് വന്യ മൃഗങ്ങൾക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയാണ് ഇയാൾ ഉപയോഗിച്ചതെന്ന് അധികൃതർ അറിയിച്ചു. ആന ചക്ക കഴിക്കുന്നതിനിടെ ഈ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നാണ് കാട്ടു കൊമ്പന് ഗുരുതരമായി പരിക്കേറ്റ് മരിച്ചെന്നാണ് വിവരം.





