തണുത്തുവിറച്ച് മീശപ്പുലിമല: ട്രക്കിങ് സീസണിന് മിഴിവേറുന്നു
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ പ്രകൃതിഭംഗിയാൽ സമ്പന്നമായ മീശപ്പുലിമലയിൽ തണുപ്പ് കടുക്കുന്നു. മീശപ്പുലിമലയുടെ താഴ്വാരത്ത് താപനില മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.
പുലർച്ചെയോടെയാണ് മീശപ്പുലിമലയുടെ താഴ്വാരത്ത് താപനില മൈനസ് ഒന്നിലെത്തിയത്. രാവിലെ മീശപ്പുലിമലയുടെ താഴ്വാരത്തുള്ള റോഡോ മാൻഷനു സമീപമുള്ള പുൽമേടുകളിൽ മഞ്ഞുകണങ്ങൾ പിടിച്ചു കിടന്നതും സഞ്ചാരികൾക്കും നാട്ടുകാർക്കും വേറിട്ട കാഴ്ചയായി.
തണുപ്പ് കനത്തതോടെ മീശപ്പുലിമലയിലേക്കുള്ള യാത്രകളും ട്രക്കിങ്ങും കൂടുതൽ ആകർഷകമായി മാറുകയാണ്.





