സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കൾക്ക് മൂന്ന് വർഷം ജയിൽവാസം നൽകാനുള്ള നിയമം എഴുതി വെച്ചിട്ടുണ്ട്: മുഖ്യമന്ത്രി


കൊല്ലം: മാതാപിതാക്കളുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടിൽ നിന്നും പുറത്താക്കുന്ന മക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ഇത്തരത്തിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് മൂന്ന് വർഷം വരെ ജയിൽവാസം ലഭിക്കുന്നതിനുള്ള വ്യവസ്ഥ പുതിയ നിയമത്തിൽ എഴുതി ചേർത്തിട്ടുണ്ടെന്നും, നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരക്കാരെ ഉറപ്പായും ജയിലിലേക്കയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന സമഗ്രമായ നിയമനിർമ്മാണത്തിനാണ് സർക്കാർ രൂപം നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ഈ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും, ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിൽ വയോജനങ്ങൾക്ക് അവകാശങ്ങൾ നൽകുന്ന നിയമമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അമ്മമാർ മക്കളെ വളർത്താൻ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് വൈകാരികമായാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചത്. പട്ടിണിയുടെ കാലത്ത് പാടത്ത് കൊയ്ത്ത് കഴിഞ്ഞ് വീണുകിടക്കുന്ന നെന്മണികൾ വെയിലത്ത് നിന്ന് പെറുക്കിയെടുത്ത് കഞ്ഞിവെച്ച്, അതിലെ വറ്റ് മക്കൾക്ക് നൽകി കഞ്ഞിവെള്ളം മാത്രം കുടിച്ച് ഉറങ്ങിയിരുന്ന അമ്മമാരുടെ നാടാണ് കേരളം. അത്രയേറെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ, മക്കൾ വലിയ നിലയിലെത്തുമ്പോൾ ഉപേക്ഷിക്കുന്ന ഒരു സംസ്കാരം കേരളത്തിൽ ഉണ്ടാകാൻ പാടില്ല. മാതാപിതാക്കളെ ചേർത്തുപിടിക്കുന്ന പുതിയൊരു സംസ്കാരം ഇവിടെ വളർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാതൃഭവനങ്ങളിൽ കഴിയുന്ന അമ്മമാർ സന്ദർശകർക്ക് മുന്നിൽ മക്കളെ പുകഴ്ത്തി സംസാരിക്കാറുണ്ടെങ്കിലും, രാത്രിയാകുമ്പോൾ സ്ഥാപനത്തിലെ സിസ്റ്റർമാരെ കെട്ടിപ്പിടിച്ച് തങ്ങളുടെ സങ്കടങ്ങൾ പറഞ്ഞ് കരയാറുണ്ടെന്ന യാഥാർത്ഥ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ ഒരു വയോജനവും ഒറ്റയ്ക്കല്ല എന്ന അവസ്ഥ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അവർ ഭക്ഷണവും മരുന്നും കഴിച്ചോ എന്നും, ഡോക്ടറുടെയോ പാലിയേറ്റീവ് കെയറിന്റെയോ സഹായം ആവശ്യമുണ്ടോ എന്നും അന്വേഷിക്കാൻ ആളുണ്ടാകണം. ഒരു നാടിന്റെ സംസ്കാരം അളക്കേണ്ടത് ആ നാട്ടുകാർ മുതിർന്നവരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
➖

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot