സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഇല്ല; ഓവർലോഡ് ആവുമ്പോൾ ഡ്രിപ്പ് ആവുന്നതാണ്: വൈദ്യുതിമന്ത്രി
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആവുമ്പോൾ ഡ്രിപ്പ് ആവുന്നതാണ്. ഒരു ട്രാൻസ്ഫോമറിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ. കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ം പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ഇബി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ലഭിച്ചാൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ നടപടി സ്വീകരിക്കും. നിരക്ക് വർധനയില്ലാതെ വൈദ്യുതി വാങ്ങാനാവുമെന്നാണ് കരുതുന്നത്. എല്ലാവരും ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.





