പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു
പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്ര അറസ്റ്റിലായി. ദാസന്നൂർ ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.





