കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
വയനാട്:ദേശീയപാത 766 ൽ പൊൻകുഴിക്ക് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ടിൽ നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.
മീനങ്ങാടി കരണി സ്വദേശികളായ പടാരിക്കുന്ന് ശാന്തഭവനിൽ ഭാസ്കരൻ, ജിൻഷാ, ശശികുമാർ, അനാമിക എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




