’22 സ്വര്‍ണ താലി, അഞ്ച് സ്വര്‍ണ പൊട്ട്, 20000 രൂപ’; കോന്നി കല്ലേലി ക്ഷേത്രത്തില്‍ മോഷണം
പത്തനംതിട്ട: കോന്നി കല്ലേലി ക്ഷേത്രത്തില്‍ മോഷണം. കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. 22 സ്വര്‍ണ താലി, അഞ്ച് സ്വര്‍ണ പൊട്ട്, സ്വര്‍ണ ആള്‍ രൂപങ്ങള്‍ എന്നിവയാണ് മോഷണം പോയത്. തിടപ്പള്ളി പൊളിച്ച നിലയിലും കണ്ടെത്തി. മോഷ്ട്ടാവിന്റെ വീടിന്റേതെന്ന് കരുതുന്ന താക്കോല്‍ കൂട്ടം ക്ഷേത്രത്തിനരികില്‍ നിന്ന് കണ്ടെടുത്തു. അന്നദാന വഞ്ചിയില്‍ നിന്നും ഇരുപതിനായിരത്തില്‍ അധികം രൂപയും മോഷണം പോയിട്ടുണ്ട്.പരാതി ലഭിച്ചതോടെ കോന്നി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.





