യുപിയില്‍ വീണ്ടും മുസ്ലിം പള്ളി പൊളിച്ചു നീക്കി ; ഗാസിയാബാദിലെ 30 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചത് കയ്യേറ്റം ആരോപിച്ച്

ലഖ്‌നൗ: യുപിയിലെ ഗാസിയാബാദില്‍ കയ്യേറ്റം ആരോപിച്ച് മുസ്‌ലിം പള്ളി പൊളിച്ചുനീക്കി. ലോണി ട്രോണിക്ക സിറ്റിയിലെ 30 വര്‍ഷം പഴക്കമുള്ള മസ്ജിദാണ് പൊളിച്ചത്.പള്ളി പൊളിക്കുന്നതിനു മുന്‍പ് കൃത്യമായ നോട്ടീസ് മസ്ജിദ് കമ്മിറ്റിക്ക് ലഭിച്ചില്ലെന്ന് കമ്മിറ്റിക്കാര്‍ പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടു കൂടിയാണ് മൂന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പള്ളി പൊളിക്കാന്‍ തുടങ്ങിയത്. കൃത്യമായിട്ടുള്ള നോട്ടീസ് നല്‍കാതെ ഇത്തരം ഒരു നടപടിയിലേക്ക് പോയതില്‍ വലിയ പ്രതിഷേധം പ്രദേശത്ത് ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധം ഉള്‍പ്പെടെ മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്രസേനയെ ഉള്‍പ്പെടെ പ്രദേശത്ത് വിന്യസിച്ചിരുന്നു. പള്ളി പൊളിച്ചു നീക്കുന്ന നടപടികള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപകമാകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുതിനിടെയാണ് വീണ്ടും പൊളിക്കല്‍. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെ ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ വിവിധ ഇടങ്ങളില്‍ അഞ്ചിലധികം ചെറുതും വലുതുമായിട്ടുള്ള പള്ളികള്‍ പൊളിച്ചു നീക്കിയിരുന്നു. കയ്യേറ്റം ആരോപിച്ചാണ് ഇവിടെയും പൊളിക്കല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button