നോർവേയെ തോൽപിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ; ജൂഡ് ബെല്ലിങ്‌ഹാമിന് ഇരട്ടഗോൾ

മയാമി: നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു. നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ജൂഡ് ബില്ലിങ്‌ഹാം ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ഷെൽഡ്രപ്പ് നോർവേയുടെ ഗോൾ നേടി.മയാമി സ്റ്റേഡിയത്തിലാണ് നോർവേ ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം നടന്നത്. മത്സരത്തിൽ തുടക്കത്തിൽ ഇരു ടീമുകളും ആക്രമിച്ച് തന്നെയാണ് തുടങ്ങിയത്. എന്നാൽ 36 മിനിറ്റിൽ ആന്ദ്രേയസ് ഷെൽഡ്രപ്പ് നോർവേയുടെ ഓപ്പണിങ് ഗോൾ നേടി. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ജൂഡ് ബില്ലിങ്‌ഹാം ഇംഗ്ലണ്ടിനെ സമനിലയിൽ എത്തിച്ചു. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയി. തുടർന്ന് 93 മിനിറ്റിൽ ജൂഡ് ബില്ലിങ്‌ഹാം തന്നെ ഇംഗ്ലണ്ടിനെ മുന്നെലെത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button