പകല്‍ സണ്‍ ഉഷാറാക്കും രാത്രി സണ്ണി ജനങ്ങളെ ബുദ്ധിമുട്ടിൽ ആക്കി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
‘
തിരുവനന്തപുരം| സംസ്ഥാന വ്യാപക പവര്‍ കട്ടില്‍ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും സി പി എം നേതാവുമായ വി ശിവന്‍കുട്ടി. വൈദ്യുതി നിയന്ത്രണം എത്ര നാള്‍ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വി ശിവന്‍കുട്ടിയുടെ പരിഹാസം.’ ബിസ്മയത്തിന്റെ അതിതീവ്ര നാളുകള്‍ എന്ന കുറിപ്പോടെ പകല്‍ സണ്‍ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കു’മെന്ന് യുഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടത്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാള്‍ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. കൈമാറ്റ വ്യവസ്ഥയില്‍ വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഭരണ പരാജയം എന്ന് പറയുന്നത് ശരിയല്ലയെന്നും ഇടതുസര്‍ക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടിയത്.





