കുറ്റ്യാടി ചുരത്തിൽ വെച്ച് കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിത ഇടപെടലിനെത്തുടർന്ന് ഒഴിവായത് വൻ ദുരന്തം

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് മതിലിലിടിച്ച് നിർത്തി. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ മനോധൈര്യവും അവസരോചിതമായ പ്രവൃത്തിയും കാരണം ഒഴിവായത് വൻ ദുരന്തമാണ്.‌

ചുരത്തിലെ എട്ടാം വളവിൽ വെച്ചാണ് അപകടം നടന്നത്. വഴിയിൽ വെച്ച് തകരാറിലായ മറ്റൊരു കെഎസ്ആർടിസി ബസിലെ യാത്രക്കാരെക്കൂടി കയറ്റിയാണ് ഈ ബസ് യാത്ര തുടർന്നത്. അതിനാൽ തന്നെ ബസിൽ സാധാരണയിലധികം ആളുകളുണ്ടായിരുന്നു. യാത്രയ്ക്കിടെ ബസിന്റെ അടിഭാഗത്തെ ഏതോ ഭാഗം പൊട്ടുകയും തുടർന്ന് ബ്രേക്ക് പൂർണ്ണമായി തകരാറിലാവുകയുമായിരുന്നു.

ബ്രേക്ക് നഷ്ടപ്പെട്ടുവെന്നും വലിയൊരു അപകടത്തിലേക്കാണ് വാഹനം പോകുന്നതെന്നും മനസ്സിലാക്കിയ ഡ്രൈവർ അതിവിദഗ്ധമായി ബസ് സമീപത്തെ മതിലിലേക്ക് ഇടിച്ച് തിരിച്ചു നിർത്തുകയായിരുന്നു. .

കൊക്കയിലേക്ക് മറിയേണ്ടിയിരുന്ന ബസാണ് ഡ്രൈവറുടെ അസാമാന്യ മികവിൽ രക്ഷപ്പെട്ടത്. വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചതിന്റെയും ജീവൻ തിരികെ കിട്ടിയതിന്റെയും ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button