കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരുമരണം, നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം | കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. 11 മണിയോടെയാണ് അപകടം. മരിച്ചത് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണെന്നു തിരിച്ചറിഞ്ഞു.
അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന. ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം.
മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ കോട്ടക്കലിലെ സ്വാകാര്യ ആശുപത്രിയില്‍. കോഴിക്കോട് സ്റ്റാന്റില്‍ നിന്നു പുറപ്പെട്ട ബസ്സില്‍ മുപ്പതോളം പേരായിരുന്നു ഉണ്ടായിരുന്നത്.
ബസ്സ് തലകീഴായി മറിയുമ്പോള്‍ പലരും പുറത്തേക്കു തെറിച്ചു പോയിരുന്നു. ആരെങ്കിലും അടിയില്‍ പെട്ടുപോയെ എന്നറിയാന്‍ ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമം നടക്കുന്നു.
ബസ്സ് ഡിവൈഡറില്‍ ഇടിച്ചു രണ്ടായി പിളര്‍ന്ന ശേഷമാണ് തലകീഴായി മറിഞ്ഞത്. രണ്ടുയൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി.





