സിനിമ സെറ്റിലും ഫ്ലാറ്റിലും പീഡനം! നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതി: സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ്

കൊച്ചി: വിവാഹവാഗ്ദാനം നൽകി മോഡലായ യുവതിയെ പീഡിപ്പിച്ച പരാതിയിൽ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ (ജോജോ മോൻ) പോലീസ് കേസെടുത്തു. ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജോജോ, ഡേറ്റിംഗ് ആപ്പായ ‘ബംബിൾ’ വഴിയാണ് തെറാപ്പിസ്റ്റ് കൂടിയായ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.2024-ൽ തൃപ്പൂണിത്തുറയിലെ സിനിമ സെറ്റിലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിച്ചതായാണ് യുവതി വെളിപ്പെടുത്തിയത്. ഇതിനുപുറമെ, ഫ്ലാറ്റിലെത്തിച്ചും പ്രതി ലൈംഗികമായി ചൂഷണം ചെയ്തു. യുവതി അറിയാതെ അവരുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും, എതിർത്തപ്പോൾ ക്രൂരമായി മർദിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. പ്രതി ജോജോ ലഹരിമരുന്നിന് അടിമയാണെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.​മുൻമ്പ് രണ്ട് വിവാഹം കഴിച്ച വിവരം മറച്ചുവെച്ചാണ് ജോജോ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.നേരത്തെ വന്യമൃഗത്തെ കൊന്ന് ഇറച്ചി വിൽപ്പന നടത്തിയ കേസിൽ പ്രതിയായ ജോജോ, പീഡന പരാതി ഉയർന്നതോടെ ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്ക് ഒളിവിൽ കഴിയാൻ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്. ഒളിവിൽ പോയ ജോജോയ്‌ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button