ആളിക്കത്തി വൈഭവ് സൂര്യവൻശി, സിംബാബ്​‍വെക്ക് എതിരെ ഇന്ത്യക്ക് 35 റൺസിന്റെ അധീകാരിക ജയത്തോടെ പരമ്പര തൂത്തുവാരി

ഹരാരെ: സിംബാബ്‌വെയെ 35 റൺസിന് തകർത്ത് ട്വന്റി20 പരമ്പര 3-0 ന് തൂത്തുവാരി ഇന്ത്യ. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്​‍വെക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. വൈഭവ് സൂര്യവംശിയുടെ (81) തകർപ്പൻ അർധ സെഞ്ചുറിയും മൂന്ന് വിക്കറ്റുമായി തിളങ്ങിയ മയങ്ക് യാദവിന്റെ ബൗളിംഗുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.49 പന്തിൽ 8 ഫോറുകളും 4 സിക്സറുകളും അടക്കം 81 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഈ ഇന്നിംഗ്സോടെ 16 വയസ്സ് തികയുന്നതിന് മുൻപ് അന്താരാഷ്ട്ര ട്വന്റി20-യിൽ ഒന്നിൽ കൂടുതൽ അർധ സെഞ്ചുറികൾ (50+) നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരം എന്ന അപൂർവ്വ റെക്കോർഡും വൈഭവ് സ്വന്തമാക്കി.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമ്മയെ (2) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വൈഭവ് ഒരറ്റത്ത് ഉറച്ചുനിന്നു. ഇഷാൻ കിഷനുമായി (29) ചേർന്ന് 75 റൺസിന്റെയും, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം (27) 50 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കാൻ വൈഭവിന് സാധിച്ചു. തുടക്കത്തിൽ പക്വതയോടെ കളിച്ച താരം 31-ാം പന്തിലാണ് അർധ സെഞ്ചുറി തികച്ചത്.അവസാന ഓവറുകളിൽ റിങ്കു സിംഗ് (14 പന്തിൽ 25*) നടത്തിയ വെടിക്കെട്ടാണ് ഇന്ത്യൻ സ്കോർ 192-ൽ എത്തിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ നിരയിൽ 54 റൺസോടെ റയാൻ ബേളും 28 റൺസോടെ വെസ്‌ലി മാധവേരെയും പൊരുതിയെങ്കിലും മറ്റ് ബാറ്റ്‌സ്മാന്മാർക്കൊന്നും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ നിലയുറപ്പിക്കാനായില്ല. ഇന്ത്യക്കായി മയങ്ക് യാദവ് 3 വിക്കറ്റും യാഷ് ഠാക്കൂർ 2 വിക്കറ്റും വീഴ്ത്തി. വൈഭവ് സൂര്യവംശിയാണ് മത്സരത്തിലെ താരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button