അപ്പനെയും അമ്മയെയും അയയ്ക്കാന്‍ ദൈവം പറഞ്ഞു, വല്യമ്മയെ അയക്കാന്‍ പറഞ്ഞില്ല’; ക്രൂരകൊലപാതകത്തിന് ശേഷം പ്രതി
ഇടുക്കി: ഇടുക്കി എഴുകുംവയലില്‍ നടന്നത് കൊടും ക്രൂര കൊലപാതകമെന്ന് നാട്ടുക്കാര്. സംഭവത്തിന്റെ നടുക്കം മാറാതെയാണ് നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചത്. അതിക്രൂരമായി ആണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ പറയുന്നു. ദൈവം അപ്പനെയും അമ്മയെയും അയയ്ക്കാന്‍ പറഞ്ഞു താന്‍ അയച്ചു എന്നാണ് കൊലപാതക ശേഷം പ്രതി പ്രതികരിച്ചത്. സംഭവം അറിഞ്ഞ് വന്ന ഇടവക വികാരിയോടും നാട്ടുകാരില്‍ ചിലരോടുമാണ് ഇത് പറഞ്ഞതെന്നും പഞ്ചായത്ത് അംഗം റെജി ഇലുപ്പുലിക്കാട്ട് റിപ്പോര്‍ട്ടറിനോട് പ്രിതികരിച്ചു.
‘കഴിഞ്ഞ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബൈബിള്‍ വായിച്ചു കൊണ്ടിരുന്നപ്പോള്‍ ദൈവം അപ്പനെയും അമ്മയെയും അയയ്ക്കാന്‍ പറഞ്ഞു അതുകൊണ്ടാണ് താന്‍ അവരെ അയയ്ച്ചത്. വല്യമ്മയെ അയയ്ക്കാന്‍ പറഞ്ഞില്ല അതുകൊണ്ട് അവരെ ഒന്നും ചെയ്തില്ല, എന്നാണ് പ്രതി പറഞ്ഞത്. അയാളെ കീഴ്പെടുത്തേണ്ട സാഹചര്യമില്ലായിരുന്നു. പറഞ്ഞപ്പോള്‍ തന്നെ മാറി വന്ന് ഒരിടത്തിരുന്നു. പീന്നിടാണ് പൊലീസ് വന്നത്. കൊല്ലപ്പെട്ടവര്‍ വളരെ സാധാരക്കാരായ വ്യക്തികളാണ് പറമ്പിലെ പണിയും കന്നുക്കാലികളെ വളര്‍ത്തിയുമാണ് ജീവിക്കുന്നത്. പ്രതി കുറെ നാള് ഡി അഡിക്ഷന് സെന്ററിലായിരുന്നു. ആരോടും മുഖത്ത് നോക്കി സംസാരിക്കാറില്ല. മൂകനായി നടക്കുകയാണ് പതിവ്. മാരക ലഹരിക്ക് അടിമയായിരുന്നു’, റെജി ഇലുപ്പുലിക്കാട്ട് പറഞ്ഞു.
ക്രൂര കൊലപാതകം പ്രതി മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ വിദേശത്തുള്ള ബന്ധുവായ വൈദികന്റെ ഫോണിലേക്കാണ് പ്രതി ആദ്യം അയച്ചത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പീന്നട് വിവരം പൊലീസില്‍ അറിയിച്ച ശേഷം നാട്ടുകാരും വൈദീകരും സംഭവസ്ഥലത്ത് എത്തുകയായിരുന്നു. പൊലീസും ഫോറന്‍സിക്ക് സംഘവുമെത്തി ഇന്‍ഗ്വസ്റ്റ് നടപടി ക്രമങ്ങള്‍ തുടങ്ങി. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പ്രഥമിക വിവരം. ഇന്നലെ രാത്രി 9.30ഓടെ നെടുങ്കണ്ടം എഴുകുംവയലിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകമുണ്ടായത്. പ്രതിയായ അജീഷ് മതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നിരവധി വെട്ടുകൾ ഏറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആന്തരിക അവയവങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു.





