ഇടുക്കിയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ അടിച്ചു കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

ഇടുക്കി: ഇടുക്കി പുല്ലുപാറയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയതായി പരാതി.

ഇളങ്കാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ ബന്ധുവായ തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം തങ്കച്ചൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി, ബിനു വീണ് പരിക്കേറ്റതാണെന്നാണ് അറിയിച്ചത്.

എന്നാല്‍ അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സംഭവം കൊലപാതകമാണെന്ന് മനസ്സിലാക്കുകയും ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിലായ തങ്കച്ചന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button