കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി എട്ടു വർഷത്തിനുശേഷം പിടിയിൽ🖋️
മലപ്പുറം:കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി എട്ടു വർഷത്തിനുശേഷം പിടിയിൽ.ഒഡീഷ സ്വദേശി രാജീവ് ഖന്നയെയാണ് തമിഴ്‌നാട്ടിൽ നിന്ന് മലപ്പുറം എടവണ്ണ പൊലീസ് പിടികൂടിയത്. 2013 ലാണ് എടവണ്ണയിൽ കൂടെ ജോലി ചെയ്തിരുന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. 2018ൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു.





