പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു


ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.
വിവിധ ജില്ലകളിൽ ഫീൽഡ് പബ്ലിസിറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, 1967 മുതൽ 1978 വരെ ആകാശവാണി തിരുവനന്തപുരം നിലയത്തിലും, 1978 മുതൽ 1985 വരെ ആകാശവാണി ഡൽഹി നിലയത്തിലും പ്രവർത്തിച്ചു. തുടർന്ന് 1985 മുതൽ 1991-ൽ വിരമിക്കുന്നത് വരെ തിരുവനന്തപുരം ദൂരദർശനിൽ ന്യൂസ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു.
മലയാളം ദൂരദർശൻ വാർത്താ വിഭാഗത്തിന് അടിത്തറ പാട്ടുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്.
ഭൗതികശരീരം പൊതുദർശനത്തിന് കൈതമുക്ക്, അത്താണി ലെയ്ൻ, കെ.ആർ.എ 77 വസതിയിൽ. സംസ്കാരം നാളെ  രാവിലെ 11:30-ന് ശാന്തികവാടത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button