14-ാം ജൻമദിനത്തിൽ വിമാനാപകടം; സ്വന്തം മരണം മുൻകൂട്ടി കണ്ട ‘രസ്ന ഗേൾ’ തരുണി സച്ചദേവ്

മുംബൈ: വെറും നാല് സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ബാലതാരം…കരിയറിന്‍റെ തിളക്കത്തിൽ നിൽക്കെ അപ്രതീക്ഷിത വിയോഗം.. വിട പറഞ്ഞ് വര്‍ഷങ്ങൾ കഴിഞ്ഞെങ്കിലും തരുണി സച്ച്ദേവ് എന്ന കൊച്ചുമിടുക്കി ഇപ്പോഴും മലയാളിയുടെ ഓര്‍മകളിലുണ്ട്. അമിതാഭ് ബച്ചന്‍റെയും പൃഥ്വിരാജ് സുകുമാരന്‍റെയും ചിത്രങ്ങളിലെ വേഷങ്ങൾ മാത്രം മതി തരുണിയെ ഓര്‍മിക്കാൻ. സിനിമകൾക്ക് പുറമെ നിരവധി പരസ്യചിത്രങ്ങളിലും തരുണി വേഷമിട്ടിട്ടുണ്ട്.’രസ്ന ഗേൾ’1998 മെയ് 14-ന് മുംബൈ വ്യവസായി ഹരേഷ് സച്ച്‌ദേവിന്റെയും ഭാര്യ ഗീത സച്ച്‌ദേവിന്റെയും മകളായി ജനിച്ച തരുണി, ബായ് അവബായ് ഫ്രാംജി പെറ്റിറ്റ് ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.50-ലധികം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച തരുണി, ബോളിവുഡ് താരം കരിഷ്മ കപൂറിനൊപ്പം ‘രസ്ന’ സോഫ്റ്റ് ഡ്രിങ്ക് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാകുകയും ടരസ്ന ഗേൾ’ എന്ന വിളിപ്പേര് നേടുകയും ചെയ്തു.കോൾഗേറ്റ്, ഐസിഐസിഐ ബാങ്ക്, സഫോള, കേസർ ബദാം മിൽക്ക് തുടങ്ങിയ മറ്റ് പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ ‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെയാണ് തരുണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വെള്ളിനക്ഷത്രത്തിലെ നിഷ്കളങ്കവും മനോഹരവുമായ പ്രകടനം തരുണിയെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി. ‘കുക്കുറു കുക്കു’ എന്ന ഗാനം കേരളത്തിലെ കുട്ടികൾക്കിടയിൽ വലിയ തരംഗമായി മാറി. തരുണിയുടെയും പൃഥ്വിരാജിന്റെയും കെമിസ്ട്രി മുതലെടുക്കാൻ സംവിധായകൻ വിനയൻ അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അവരെ ഒന്നിപ്പിച്ചു. 2004-ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലും തരുണി പൃഥ്വിക്കൊപ്പം അഭിനയിച്ചു.നേപ്പാൾ വിമാനപകടംതരുണിയുടെ മരണം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മാത്രമല്ല, പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞെട്ടലുണ്ടാക്കുന്നതും ഹൃദയഭേദകവുമായിരുന്നു. നേപ്പാളിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ 2012 മെയ് 14-ന് യാത്രാ വിമാനം തകർന്നുവീണ് 15 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ തരുണിയും ഉൾപ്പെട്ടിരുന്നു.മെയ് 14-ന് ജനിച്ച തരുണി, മറ്റൊരു മെയ് 14-ൽ തൻ്റെ 14-ാം ജന്മദിനത്തിൽ തന്നെ മരണമടഞ്ഞു.ആ സമയത്ത് നേപ്പാളിൽ പോകാൻ തരുണിക്ക് താൽപര്യമില്ലായിരുന്നു. ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി. യാത്ര പുറപ്പെടുന്നതിന് മുമ്പ് തരുണി തന്റെ സുഹൃത്തുക്കളോട് വികാരാധീനമായ യാത്രപറച്ചിൽ നടത്തി. അതൊരു തമാശയായിട്ടാണ് ചെയ്തതെങ്കിലും, സുഹൃത്തുക്കൾ പിന്നീട് അതിനെ വിധിയുമായി ബന്ധപ്പെടുത്തി.“നേപ്പാൾ യാത്രയ്ക്ക് പോകുന്നതിന് മുമ്പ് തരുണി തന്റെ എല്ലാ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, ‘ഞാൻ നിങ്ങളെ അവസാനമായി കാണുകയാണ് എന്ന്,” തരുണിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ വൃതി മെങ്‌രാജാനി തരുണിയുടെ മരണശേഷം എൻഡി ടിവിയോട് പറഞ്ഞു. “എന്തുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ, അവൾ ചിരിച്ചുകൊണ്ട് പറഞ്ഞത് അതൊരു തമാശ മാത്രമാണെന്നും നേപ്പാളിലേക്കും തുടർന്ന് ബാംഗ്ലൂരിലേക്കുമുള്ള ഒരു മാസത്തെ യാത്രയ്ക്ക് പോകുന്നതിന് മുമ്പ് സുഹൃത്തുക്കളെ കാണുന്ന അവസാന അവസരമായതുകൊണ്ട് ഉദ്ദേശിച്ചതെന്നുമാണ്,” വൃതി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button