മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച യുവതി റിമാൻഡിൽ

പേരാവൂർ: മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത യുവാവിനെ വീട്ടുമുറ്റത്തെത്തി അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ആദിവാസി യുവതി റിമാൻഡിൽ. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ താമസിക്കുന്ന കവിതയെയാണ് (29) ആറളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.അയൽവാസിയും ബന്ധുവുമായ സനൂപാണ് (22) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. മൂക്കിന് വെട്ടേറ്റ സനൂപിന്റെ കണ്ണിനും ഞരമ്പുകൾക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി സ്ഥിരമായി മദ്യപിച്ച് ബഹളം വെയ്ക്കുന്നതിനെ തുടർന്ന് സനൂപിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് ഉറങ്ങാൻ കഴിയാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. സനൂപിന്റെ രണ്ടാനച്ഛന്റെ ഇപ്പോഴത്തെ ജീവിതപങ്കാളിയാണ് പ്രതി. മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിൽ വൈരാഗ്യം തോന്നിയ പ്രതി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button