ഒന്ന്, രണ്ട്, മൂന്ന്… 53 റെഡ് കാര്‍ഡുകള്‍, റഫറിക്ക് വധഭീഷണി; ഗിന്നസ് റെക്കോര്‍ഡ് തിരുത്തി ബ്രസീലിലെ ഫുട്ബാള്‍ മത്സരം

സാവോ പോളോ: ഫുട്ബാള്‍ മത്സരത്തിനിടെ റെഡ് കാര്‍ഡുകള്‍ കാണിക്കേണ്ടിവരുന്നത് സാധാരണയാണ്. ചില മത്സരങ്ങളില്‍ ഒന്നിലേറെ താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിയും വരും. എന്നാല്‍, ഒരു മത്സരത്തില്‍ 53 തവണ റെഡ് കാര്‍ഡ് കാണിക്കേണ്ടിവന്നുവെന്നാലോ. റഫറിക്ക് വധഭീഷണി ഉള്‍പ്പെടെ ലഭിച്ചാലോ. അങ്ങനെയൊരു മത്സരമാണ് ബ്രസീലില്‍ നടന്നത്. ഏറ്റവും കൂടുതല്‍ റെഡ് കാര്‍ഡ് കണ്ട മത്സരത്തിന്റെ ഗിന്നസ് റെക്കോഡും ഈ മത്സരം മാറ്റിക്കുറിച്ചു. ഫുട്ബാള്‍ ചരിത്രത്തിലെ അപൂര്‍വ സംഭവത്തിന് സാക്ഷിയായത് ബ്രസീലിലെ മീനാസ് ഷെറൈസിലെ സ്‌റ്റേഡിയമാണ്. അണ്ടര്‍ 20 ഫുട്ബാള്‍ മത്സരത്തിന്റെ സൈമിഫൈനലിലെ ആദ്യപാദ പോരാട്ടമായിരുന്നു ഇവിടെ നടന്നത്. സെമിഫൈനലില്‍ ഉബര്‍ലാന്‍ഡിയയും മമോറിയും തമ്മിലുള്ള മത്സരമാണ് കൂട്ടത്തല്ലിലും പരക്കെ റെഡ് കാര്‍ഡിലും കലാശിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ മമോറെ 3-1ന് മുന്നിലെത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഉബര്‍ലാന്‍ഡിയയുടെ ഒരു താരം റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ടീം ഒഫീഷ്യല്‍സില്‍ ചിലര്‍ മൈതാനത്തേക്ക് ഇറങ്ങി പ്രതിഷേധിച്ചു. മത്സരം 40 മിനിറ്റോളം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിച്ചെങ്കിലും അടി തുടങ്ങി. ഇഞ്ചുറി സമയത്തിന്റെ ഒമ്പതാം മിനിറ്റില്‍ മമോറെ മൂന്നാം ഗോള്‍ നേടിയതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഇതോടെ മൈതാനത്ത് കൂട്ടത്തല്ലായി. ഗോള്‍ നേടിയ മമോറെ താരം ഡേവി എതിര്‍ടീമിനെ പരിഹസിച്ചുകൊണ്ട് ആഘോഷിച്ചതാണ് കൂട്ടത്തല്ലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുടീമിലുമായി 43 കളിക്കാരെയും പരിശീലക സംഘത്തിലെ എട്ടുപേരെയും ഉബര്‍ലാന്‍ഡിയയുടെ രണ്ട് ബോര്‍ഡ് അംഗങ്ങളെയുമാണ് റഫറി റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. സുരക്ഷാ സാഹചര്യം മോശമായതിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെന്നാണ് റഫറി റിപ്പോര്‍ട്ട് നല്‍കിയത്. തനിക്ക് നേരെ വധഭീഷണി ഉള്‍പ്പെടെ ഭീഷണികളുണ്ടായെന്നും മമോറെ ടീമിന്റെ ഡ്രസിങ് റൂം തകര്‍ക്കപ്പെട്ടെന്നും റഫറി പരാതിപ്പെട്ടു. സംഭവത്തില്‍ പൊലീസിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കളിക്കാര്‍ മൈതാനത്ത് കൂട്ടത്തല്ല് നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2011 ഫെബ്രുവരിയില്‍ അര്‍ജന്റീനയിലെ അഞ്ചാം ഡിവിഷന്‍ മത്സരത്തില്‍ 36 റെഡ് കാര്‍ഡുകള്‍ കാണിച്ചതായിരുന്നു ഇതുവരെയുള്ള ഗിന്നസ് റെക്കോര്‍ഡ്. ഇതാണ് ബ്രസീലിലെ കൂട്ടത്തല്ലില്‍ മറികടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot