മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 9 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഒമ്പതായി.മലപ്പുറത്ത് അഞ്ച് പേരും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ; അഞ്ചു മരണം പൂക്കോട്ടുംപാടം ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ ആറ് പേരെയാണ് കാണാതായതെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഇതിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. ഇനി പ്രദേശവാസിയായ ഒരു സ്ത്രീക്കായാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും മന്ത്രി പറഞ്ഞു.ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ വണ്ടൂർ സ്വദേശി സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടേതാണ് തിരിച്ചറിഞ്ഞത്. നേരത്തെ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.കാണാതായ സ്ത്രീക്കായി ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായി പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ തുടരുകയാണ്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയിലെ പൂക്കോട്ടുംപാടം ടി.കെ. കോളനി പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് മഴയില്ലാതിരുന്ന സമയത്താണ് പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നത്. വനമേഖലയിൽ ശക്തമായ മഴ പെയ്തതാണ് പുഴയിലെ ഒഴുക്ക് വർധിക്കാൻ കാരണമെന്നാണ് വിവരം.പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ അപകടസാധ്യത കൂടുതലുള്ള മേഖലയാണിത്. വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജാഗ്രത തുടരുകയാണ്. മന്ത്രി എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരന് ദാരുണാന്ത്യം പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരൻ മരിച്ചു. ജോസഫാണ് മരിച്ചത്.അപകടസമയത്ത് മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി പുറത്തെടുത്തു. മണ്ണിനടിയിൽ കുടുങ്ങിയ ജോസഫിനെ കണ്ടെത്താൻ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങൾ മരിച്ചു ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മന് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം. ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന തട്ടുതട്ടായ കൃഷിയിടത്തിലെ ഷെഡിൽ ഇരിക്കുമ്പോൾ ഇവരുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങളും പരിക്കേറ്റ മാരിയമ്മനെയും പുറത്തെടുത്തത്.കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ്. കനത്ത മഴയെ തുടർന്ന് കൊട്ടക്കാമ്പൂർ-തട്ടാമ്പാറ റോഡിലെ പാലവും ഒലിച്ചുപോയി. പാലം പൂർണമായി തകർന്നതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മേഖല സന്ദർശിക്കാനെത്തിയ നൂറോളം വിനോദസഞ്ചാരികളും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. ജലവിനോദങ്ങൾക്കും സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും കർശന വിലക്കുണ്ട്.മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പഴയ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.പഴയ മൂന്നാറിൽ നിന്ന് എത്തുന്ന വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാർ ടൗണിലെത്തേണ്ടത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ശക്തമായ മഴ തുടരുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot