മരിച്ച ഉടമയെ തേടി കാൻസർ ആശുപത്രിക്ക് മുന്നിൽ 8 വർഷമായി ഒരു പൂവൻകോഴി; ഹച്ചിക്കോയെ ഓർമിപ്പിച്ച് മാർട്ടിന്‍റെ കഥ

കാൻസർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്‍റെ ഉടമ മരിച്ചിട്ടും എട്ട് വർഷത്തോളമായി കാത്തിരിപ്പ് തുടർന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് മാർട്ടിൻ എന്ന പൂവൻകോഴി. ഉടമയുടെ മരണശേഷം വർഷങ്ങളോളം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ‘ഹച്ചിക്കോ’ എന്ന ജാപ്പനീസ് നായയുമായാണ് മാർട്ടിനെ ആളുകൾ താരതമ്യം ചെയ്യുന്നത്. ബൊളീവിയയിലെ സാന്താക്രൂസിലുള്ള ഈസ്റ്റൺ ബൊളീവിയ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് കഴിഞ്ഞ 8 വർഷമായി മാർട്ടിൻ കഴിയുന്നത്.കാൻസർ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ തന്റെ ഉടമയ്‌ക്കൊപ്പമാണ് മാർട്ടിൻ ആദ്യമായി അവിടെയെത്തുന്നത്. പിന്നീട് ചികിത്സയ്ക്കിടെ ഉടമ മരണപ്പെട്ടെങ്കിലും പൂവൻകോഴി അവിടെത്തന്നെ തുടരുകയായിരുന്നു. ആശുപത്രി വളപ്പ് പതിയെ അവൻ സ്വന്തം വീടാക്കി മാറ്റി.‌ ഈ മാസം തുടക്കത്തിൽ വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് മാർട്ടിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് മാർട്ടിന്റെ കഥ വീണ്ടും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ബൊളീവിയയിലെ സാന്താക്രൂസിലുള്ള ഈസ്റ്റേൺ ബൊളീവിയ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ സ്ഥലമെന്ന് റോയ്ട്ടേഴ്സ് തന്നെയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് ‘ബൊളീവിയൻ ഹച്ചിക്കോ’?തന്റെ ഉടമയായ ഹിഡെസബുറോ ഉയെനോ എന്ന യൂണിവേഴ്സിറ്റി പ്രൊഫസറുടെ മരണശേഷം ടോക്കിയോയിലെ ഷിബുയ സ്റ്റേഷനിൽ തുടർച്ചയായി വരികയും, ജപ്പാനിൽ വിശ്വസ്തതയുടെ പ്രതീകമായി മാറുകയും ചെയ്ത അക്കിത വർഗത്തിൽപ്പെട്ട ‘ഹച്ചിക്കോ’ എന്ന നായയെ മാർട്ടിന്റെ കഥ ഓർമിപ്പിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ. ഉയെനോയുടെ മടങ്ങിവരവ് കാത്ത് ഹച്ചിക്കോ പതിവായി സ്റ്റേഷനിലേക്ക് പോകുമായിരുന്നു. 1925-ൽ പ്രൊഫസറുടെ മരണ ശേഷവും, 1935-ൽ ഹച്ചിക്കോ മരിക്കുന്നതിനു മുൻപും ഏകദേശം ഒമ്പത് വർഷത്തോളം ആ നായ അതേ സ്ഥലത്തേക്ക് വന്നുകൊണ്ടിരുന്നു. ഹച്ചിക്കോയുടെ കഥ ലോകവ്യാപകമായി അറിയപ്പെടുകയും, ഹച്ചിക്കോയുടെ ഓർമക്കായി ഷിബുയ സ്റ്റേഷന് പുറത്ത് ഒരു പ്രതിമ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സദൃശ്യമാണ് മാർട്ടിന് ‘ബൊളീവിയൻ ഹച്ചിക്കോ’ എന്ന വിളിപ്പേര് വരാനുള്ള കാരണം. താൻ കൂടെയെത്തിയ വ്യക്തി ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും, തന്റെ ഉടമയ്ക്കൊപ്പം എത്തിയ സ്ഥലവുമായി ഈ പൂവൻകോഴി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ആശുപത്രി വളപ്പ് സ്വന്തം വീടാക്കി മാറ്റിയെങ്കിലും മാർട്ടിന് ഒരിക്കലും പരിചരണം കിട്ടാതിരുന്നിട്ടില്ല. ആശുപത്രി ജീവനക്കാരും അടുത്തുള്ള കടകളിലെ ആളുകളും വർഷങ്ങളായി അവന് ഭക്ഷണവും മറ്റ് ആവശ്യമായ കാര്യങ്ങളും നൽകുന്നുണ്ട്. ‘പിപോക്ക’ ആണ് മാർട്ടിന്‍റെ ഇഷ്ടഭക്ഷണം. ‘പിപോക്ക’ എന്നത് പോപ്കോണിന്റെ ബൊളീവിയയിലെ പ്രാദേശിക നാമമാണ്. മാർട്ടിൻ ആശുപത്രിയുടെ പരിസരങ്ങളിൽ തന്നെ ചുറ്റിപ്പറ്റി നടക്കുകയും മഴയുള്ളപ്പോൾ കെട്ടിടപരിസരത്ത് അഭയം തേടുകയും ചെയ്യും. അവനെ പിടികൂടുകയോ എങ്ങോട്ടെങ്കിലും കൊണ്ടുപോവുകയോ ചെയ്യുക ബുദ്ധിമുട്ടാണെന്നും, ആർക്കും ഉപദ്രവവമുണ്ടാക്കാതെ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot