പരിപ്പു വടയിലെ ഉപ്പല്ല പ്രശ്നം’; കൊല്ലത്ത് ഗുണ്ടാ സംഘം തട്ടുകടകൾ അടിച്ചു തകർത്തത് മദ്യലഹരിയിൽ
‘
കൊല്ലം: മദ്യലഹരിയിലെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും തട്ടുകടകൾ അടിച്ചുതകർത്തു. ഇന്നലെയായിരുന്നു സംഭവം. ആക്രമണത്തിൽ കടയിലെ ജീവനക്കാർക്കും ഉടമയ്ക്കും മർദനമേറ്റു. വാഹനങ്ങളും തകർത്തതായാണ് പരാതി. അതേസമയം, പരിപ്പുവടയിലെ ഉപ്പിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കടകൾ തകർക്കുന്നതിലേക്ക് നയിച്ചതെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.ഗുണ്ടകളായ കൊള്ളി നിയാസും സുഹൃത്ത് ജാക്സണുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ കുണ്ടറ, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ കേസെടുത്തു.





