പിതാവ് സൂക്ഷിച്ച തോക്കിൽ നിന്ന് വെടിപൊട്ടി; പതിനേഴുകാരന് പരിക്ക്, സംഭവം കാസർഗോഡ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് പൂച്ചക്കാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് 17 വയസുകാരന് പരിക്കേറ്റു. വീട്ടില്‍ അലക്ഷ്യമായി തോക്ക് സൂക്ഷിച്ചതിന് പിതാവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. പിതാവ് തലയണയ്ക്കടിയില്‍ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന തോക്ക് മകന് എടുത്ത് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.
പതിനേഴുകാരന് ഗുരുതരമായ പരിക്കുകളില്ല.





