കളിക്കാനെന്ന വ്യാജേന ദുർഗാക്ഷേത്രത്തിൽ കൊണ്ടുപോയി; ഒന്നരവയസുകാരനെ ജ്യേഷ്ഠൻ തലയറുത്തുകൊന്നു

പട്‌ന: ബിഹാറിലെ പട്‌നയില്‍ പാലിഗഞ്ചിലുള്ള ദുര്‍ഗാ ക്ഷേത്രത്തില്‍ നിന്ന് ഒന്നര വയസുകാരനെ തലയറുത്ത നിലയില്‍ കണ്ടെത്തി. റാണിതലബ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജീതന്‍ ഛപ്ര ഗ്രാമത്തിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൂത്ത സഹോദരനായ അജിത് കുമാര്‍ എന്ന ബാലയെ(22) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. അജിത് തന്റെ ഇളയ സഹോദരനായ മനീഷ് കുമാർ എന്ന ഹനുമാനുമായി കളിക്കാനെന്ന വ്യാജേന വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ക്ഷേത്രപരിസരത്ത് വെച്ച് കുഞ്ഞിന്റെ തല അറുത്ത് മാറ്റിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ തല ക്ഷേത്രത്തില്‍ കണ്ട നാട്ടുകാരാണ് വിവരം റാണിതലബ് പൊലീസില്‍ അറിയിച്ചത്. വിവരമറിഞ്ഞ് പാലിഗഞ്ച് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പങ്കജ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതി അജിത് കുമാറിനെ പൊലീസ് പിടികൂടി. പ്രാഥമിക ചോദ്യം ചെയ്യലില്‍, ക്ഷേത്രപരിസരത്ത് വെച്ച് കൃഷിപ്പണികൾക്ക് ഉപയോഗിക്കുന്ന ‘ഡാബിയ’ എന്ന ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൃത്യം ചെയ്യാനുള്ള യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ മന്ത്രവാദമോ ആഭിചാരമോ ആകാം എന്ന സംശയത്തിലാണ് പൊലീസ്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. കുട്ടിയുടെ കുടുംബാംഗങ്ങളെയും വിശദമായി ചോദ്യം ചെയ്തുവരുന്നു. ട്രാക്ടര്‍ ഡ്രൈവറായ രഞ്ജു യാദവിന്റെ മൂന്ന് മക്കളില്‍ മൂത്തമകനാണ് പ്രതിയായ അജിത് കുമാര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button