പേരാമ്പ്രയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 21 പേര്‍ക്ക്
പേരാമ്പ്ര: പഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം പടരുന്നു ഇതുവരെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉപജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ആരോഗ്യവിഭാഗം അതീവ ജാഗ്രതയിലാണ്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പേരാമ്പ്ര ഹൈസ്കൂള്‍ പരിസരത്ത് ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്നത് വിലക്കിയിട്ടുണ്ട്. തുറന്നുവെച്ച ആഹാര സാധനങ്ങള്‍ വില്‍ക്കുന്നത് തടയാനും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പനിയോ, കണ്ണിന് മഞ്ഞയോ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഉടന്‍ ചികിക്ത തേടണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.പേരാമ്പ്രയില്‍ നിന്നും വയനാട്ടിലേക്ക് പോയ ചില ആളുകളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നാണ് രോഗം വന്നതെന്ന സംശയമുണ്ട്.





