കോട്ടക്കൽ അഴിമുഖത്തിന് സമീപം പുഴയിൽ ഉപേക്ഷിച്ച നിലയിൽ ബൈക്ക്; കരയ്ക്കെടുത്ത് മത്സ്യത്തൊഴിലാളികൾ
പയ്യോളി: ബൈക്ക് പുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.അഴിമുഖത്തിന് കോട്ടക്കൽ കുറ്റ്യാടി പുഴയിലാണ് പൾസർ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ന് രാവിലെയോടെ ജോലി കഴിഞ്ഞ് വരികയായിരുന്ന മത്സ്യതൊഴിലാളികൾ കണ്ടത്.
കോട്ടക്കൽ സ്വദേശിയുടേതാണ് ബൈക്കെന്നാണ് വിവരം.ഇന്ന് രാവിലെയോടെ ഫൈബർ വള്ളത്തിൽ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്ന തൊഴിലാളികളാണ് പുഴയിൽ മുങ്ങിക്കിടക്കുന്ന നിലയിൽ ബൈക്ക് കണ്ടത്. ഇതിൽ തട്ടി വള്ളത്തിനും എഞ്ചിനും കേടുപാടുകൾ സംഭവിക്കുമെന്നുള്ളത് കൊണ്ട് തൊഴിലാളികൾ ബൈക്ക് കരയിലേക്ക് എടുത്തു വെക്കുകയായിരുന്നു. കെ എൽ 56 വി 1703 പൾസർ ബൈക്ക് കോട്ടക്കൽ സ്വദേശിയുടേതാണെന്നാണ് വിവരം.





