മോദിയോട് ചോദ്യംചോദിച്ച നോർവീജിയൻ മാധ്യമപ്രവർത്തകയുടെ വിസ റദ്ദാക്കി; നടപടി യാത്രക്ക് പത്ത് മിനിറ്റ് മുമ്പ്

ഓസ്‌ലോ: ഹൈദരാബാദിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെ തന്റെ ഇന്ത്യൻ വിസ അവസാന നിമിഷം റദ്ദാക്കിയെന്ന് നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്. വിസയും രാഷ്ട്രീയ അനുമതിയും ലഭിച്ചിരുന്നിട്ടും യാത്ര തടഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണെന്നാണ് ഹെല്ലെ ലിങ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയാണിതെന്നും അവർ സംശയം പറഞ്ഞു. നവംബർ 13, 14 തീയതികളിൽ ഹൈദരാബാദിലെ എച്ച്.ഐ.ടി.ഇ.സി സിറ്റിയിലാണ് ഭാരത് ഉച്ചകോടി നടക്കുന്നത്. മാധ്യമങ്ങൾ, മാധ്യമസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള സെഷനിൽ സംസാരിക്കാനാണ് ഹെല്ലെ ലിങ്ങിനെ ക്ഷണിച്ചിരുന്നത്. നവംബർ 11ന് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ, യാത്രക്ക് പത്ത് മിനിറ്റ് മുമ്പാണ് നോർവേയിലെ ഇന്ത്യൻ എംബസി വിളിച്ച് ഇന്ത്യയിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചതെന്ന് അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. വിസ പാസ്പോർട്ടിലുണ്ടായിരുന്നെന്നും സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രാഷ്ട്രീയ അനുമതി ലഭിച്ചിരുന്നെന്നും അവർ അവകാശപ്പെട്ടു. എന്നാൽ, വിസ അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയില്ലെന്നാണ് എംബസിയിൽനിന്ന് അറിയിച്ചതെന്നും ലിങ് പറഞ്ഞു. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഔദ്യോഗിക പ്രതികരണമൊന്നും തന്നെ ലഭ്യമായിട്ടില്ല. ഈ വർഷം മേയിൽ നോർവേയിലെ ഓസ്ലോയിൽ നടന്ന വാർത്താസമ്മേളനത്തിൽ മോദിയോട് ചോദ്യം ഉന്നയിച്ചതുമായി വിസ റദ്ദാക്കലിന് ബന്ധമുണ്ടാകാമെന്നാണ് ലിങ്ങിന്റെ സംശയം. നോർവേ പ്രധാനമന്ത്രി യൊനാസ് ഗാർ സ്റ്റോറെയുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ, മാധ്യമങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ മോദി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഹെല്ലെ ലിങ്ങിന്റെ ചോദ്യം. ഇന്ത്യയിലെ ഭരണത്തെ വിമർശിച്ച് പത്രത്തിൽ ലേഖനങ്ങൾ എഴുതിയതും ഓൺലൈനിൽ അഭിപ്രായങ്ങൾ പങ്കുവെച്ചതും നടപടിക്ക് കാരണമായിരിക്കാമെന്നും അവർ ആരോപിച്ചു. ഉച്ചകോടിയിലെ തന്റെ പരിപാടിക്ക് ഇനിയും 48 മണിക്കൂർ ബാക്കിയുണ്ടെന്നും അതിനകം യാത്ര ചെയ്യാൻ അനുമതി നൽകണമെന്നും അവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോടും ആവശ്യപ്പെട്ടു. 70ലധികം രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുള്ള ഉച്ചകോടിയിൽ മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവുമാണ് പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot