സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് രണ്ട് യുവതികൾക്ക് പരിക്ക്
താമരശ്ശേരി: മിനി ബൈപ്പാസിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് രണ്ട് യുവതികൾക്ക് പരിക്കേറ്റു. കട്ടിപ്പാറ കരിഞ്ചോല സ്വദേശിനികൾക്കാണ് പരിക്കേറ്റത്.
വൈകുന്നേരത്തോടെയായിരുന്നു അപകടം. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത രോഗിയുമായി പോവുകയായിരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.





